25 April Thursday

വരുമാനമില്ല; കപ്പലും വസതിയും വിറ്റ്‌ സൗദി രാജകുടുംബാംഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 26, 2022


ലണ്ടൻ
‌കിരീടാവകാശി മൊഹമ്മദ്‌ ബിൻ സൽമാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ അമേരിക്കയിലും യൂറോപ്പിലുമുള്ള ആഡംബര വസതികളും നൗകകളും മറ്റും വിൽക്കാൻ നിർബന്ധിതരായി സൗദി രാജകുടുംബാംഗങ്ങൾ. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ഉൾപ്പെടെ ഇത്തരത്തിൽ അടുത്തിടെയായി 60 കോടി ഡോളറിന്റെ (ഏകദേശം 4587.82 കോടി രൂപ) വസ്തുക്കൾ വിറ്റതായാണ്‌ വിവരം.

ആഡംബര ജീവിതത്തിനായി പലരും പ്രതിമാസം മൂന്നുകോടി ഡോളറിലധികം ചെലവിടുന്നതായി കണ്ടെത്തിയതോടെയാണ്‌ രാജകുടുംബാംഗങ്ങൾക്കുമേൽ നിയന്ത്രണം കർശനമാക്കിയത്‌. ബ്രിട്ടനിലെ ആഡംബര ബംഗ്ലാവ്‌, രണ്ടു കപ്പൽ, വിലപിടിപ്പുള്ള ആഭരണങ്ങൾ തുടങ്ങിയവയാണ്‌ അടുത്തിടെ ഇത്തരത്തിൽ വിറ്റുപോയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top