ഉക്രയ്‌നിൽ പലായനം ചെയ്‌തത് 50 ലക്ഷം പേർ



ബെർലിൻ> ഉക്രയ്‌നിൽനിന്ന്‌ ഇതുവരെ 50 ലക്ഷം പേർ പലായനം ചെയ്‌തുവെന്ന്‌ യുഎൻ അഭയാർഥി ഹൈ കമീഷൻ (യുഎൻഎച്ച്‌സിആർ). 28 ലക്ഷം പേർ പോളണ്ടിലേക്കാണ്‌ പലായനം ചെയ്‌തത്‌. മാർച്ച്‌ 30ന്‌ 40 ലക്ഷം പേർ ഉക്രയ്‌ൻ വിട്ടതായി യുഎൻഎച്ച്‌സിആർ അറിയിച്ചിരുന്നു. 70 ലക്ഷം പേർ കുടിയിറക്കപ്പെട്ടതായാണ്‌ കണക്ക്‌. 4.4 കോടിയാണ്‌ ഉക്രയ്‌ന്റെ ജനസംഖ്യ. Read on deshabhimani.com

Related News