അറുതിയില്ലാതെ നരകജീവിതം ; 
രോഹിൻഗ്യൻ വംശഹത്യക്ക് 5 വർഷം



ധാക്ക മ്യാൻമറിലെ രോഹിൻഗ്യൻ മുസ്ലിങ്ങളുടെ വംശഹത്യക്കും  കൂട്ടപ്പലായനത്തിനും അഞ്ച്‌ വർഷം. 2017 ആഗസ്‌ത്‌ 25നാണ്‌ രാഖിനെ പ്രവിശ്യയില്‍ ആയുധധാരികളും പട്ടാളവും രോഹിൻഗ്യൻ മുസ്ലിങ്ങളെ ആക്രമിച്ചത്‌. മുന്നൂറോളം ഗ്രാമങ്ങളിലെ വീടുകൾക്ക്‌ തീയിട്ടു. നൂറോളം പേർ കൊല്ലപ്പെട്ടു. ഏഴര ലക്ഷത്തിലധികം രോഹിൻഗ്യകളാണ്‌ ബംഗ്ലാദേശിലെ വെള്ളപ്പൊക്ക സാധ്യതയുള്ള ക്യാമ്പുകളിലേക്കും ചേരികളിലേക്കും പലായനം ചെയ്തത്‌. ബംഗ്ലാദേശിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ കുടുപലോങ്ങിൽ രോഹിൻഗ്യൻ വിഭാഗക്കാർ വ്യാഴാഴ്‌ച പ്രകടനം നടത്തി. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ്‌ രാജ്യങ്ങളിലും രോഹിൻഗ്യൻ അഭയാർഥികളുണ്ട്‌. അഭയാർഥി ക്യാമ്പുകളിൽ നരകതുല്യ ജീവിതമാണ്‌ ഇവർ നയിക്കുന്നത്. സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക്‌ മടങ്ങണമെന്നാണ്‌ രോഹിൻഗ്യൻ അഭയാർഥികളുടെ ആവശ്യം. Read on deshabhimani.com

Related News