വത്തിക്കാനിലേക്ക‍് വിശ്വാസികളുടെ ഒഴുക്ക്

twitter.com/VaticanNews


വത്തിക്കാൻ സിറ്റി> ബെനഡിക്ട്‌ പതിനാറാമന്‍ പാപ്പയുടെ മൃതദേഹം ദർശിക്കാൻ വത്തിക്കാനിലെ സെന്റ്‌  പീറ്റേഴ്‌സ്‌ സ്ക്വയറിലേക്ക് വിശ്വാസികളുടെ ഒഴുക്ക്. തിങ്കൾ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയിൽ പത്തുമണിക്കൂറായിരുന്നു പൊതുദർശനം. പുലർച്ചയ്ക്ക്‌ മുന്നേ അന്ത്യദർശനത്തിനായി പതിനായിരങ്ങള്‍ കാത്തുനിന്നു. വ്യാഴാഴ്ച രാവിലെ ഫ്രാൻസിസ്‌ മാർപാപ്പയുടെ നേതൃത്വത്തിലാണ്‌ കബറടക്കം. ശനി രാവിലെയാണ്‌ അന്തരിച്ചത്‌. Read on deshabhimani.com

Related News