പന്നിയുടെ ഹൃദയം സ്വീകരിച്ച വ്യക്തി രണ്ടാഴ്ച പിന്നിട്ടു



മേരിലാന്‍ഡ‍് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച വ്യക്തി വിജയകരമായി രണ്ടാഴ്ച പിന്നിട്ടു. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയില്‍ വച്ചുപിടിപ്പിച്ച പന്നിയുടെ വൃക്കകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.വൃക്കരോ​ഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ നേട്ടമെന്ന് ബയോടെക്നോളജി കമ്പനിയായ  യുണൈറ്റഡ് തെറാപ്യൂട്ടിക്സ് കോര്‍പറേഷന്‍(യുഎബി) പറഞ്ഞു.  ബർമിങ്‌ഹാമിലെ അലബാമ സർവകലാശാല ഗവേഷകർ യുഎബിയുടെ  പ്രീക്ലിനിക്കൽ വൃക്ക മോഡലിനെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കന്‍ ജേർണൽ ഓഫ് ട്രാൻസ്‌പ്ലാന്റേഷനിൽ പ്രസിദ്ധീകരിച്ചു. Read on deshabhimani.com

Related News