25 April Thursday

പന്നിയുടെ ഹൃദയം സ്വീകരിച്ച വ്യക്തി രണ്ടാഴ്ച പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022


മേരിലാന്‍ഡ‍്
ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച വ്യക്തി വിജയകരമായി രണ്ടാഴ്ച പിന്നിട്ടു. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയില്‍ വച്ചുപിടിപ്പിച്ച പന്നിയുടെ വൃക്കകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.വൃക്കരോ​ഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ നേട്ടമെന്ന് ബയോടെക്നോളജി കമ്പനിയായ  യുണൈറ്റഡ് തെറാപ്യൂട്ടിക്സ് കോര്‍പറേഷന്‍(യുഎബി) പറഞ്ഞു. 

ബർമിങ്‌ഹാമിലെ അലബാമ സർവകലാശാല ഗവേഷകർ യുഎബിയുടെ  പ്രീക്ലിനിക്കൽ വൃക്ക മോഡലിനെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കന്‍ ജേർണൽ ഓഫ് ട്രാൻസ്‌പ്ലാന്റേഷനിൽ പ്രസിദ്ധീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top