പലസ്‌തീൻ അഭിഭാഷകനെ 
ഇസ്രയേൽ നാടുകടത്തി



ജറുസലേം പലസ്‌തീൻ മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ഇസ്രയേൽ ഫ്രാൻസിലേക്ക്‌ നാടുകടത്തി. ഫ്രഞ്ചുകാരനും ജറുസലേമിൽ സ്ഥിരതാമസമാക്കിയ വ്യക്തിയുമായ സലാ ഹമൂരി(37)യെയാണ്‌ നാടുകടത്തിയത്‌. തീവ്രവാദ സംഘടനകളുമായി ബന്ധം ആരോപിച്ചാണ്‌ നാടുകടത്തൽ. സുരക്ഷാഭീഷണിയുള്ളതിനാൽ ഞായറാഴ്ച പുലർച്ചെ ഇദ്ദേഹത്തെ ഫ്രാൻസിലേക്കുള്ള വിമാനത്തിൽ കയറ്റിവിട്ടതായി ഇസ്രയേൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹമൂരിയെ നേരത്തേ കരുതൽ തടങ്കലിന്‌ ശിക്ഷിച്ചിരുന്നു.ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്‌ നാടുകടത്തൽ. സലാ ഹമൂരിയുടെ അമ്മ ഫ്രഞ്ചുകാരിയാണ്‌. നാടുകടത്തലിനെ ആംനെസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ അപലപിച്ചു. Read on deshabhimani.com

Related News