പാകിസ്ഥാന്‍റെ വാനമ്പാടി നയ്യാര നൂർ അന്തരിച്ചു



കറാച്ചി> ഇന്ത്യൻ വംശജയായ പ്രശസ്‌ത പാക്‌ ഗായിക നയ്യാര നൂർ (71) അന്തരിച്ചു. കറാച്ചിയിൽ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. കുടുംബാംഗങ്ങളാണ്‌ മരണവിവരം അറിയിച്ചത്‌. നിരവധി ഗാനങ്ങളിലൂടെ ഇന്ത്യയിലടക്കം ആരാധകരെ സൃഷ്‌ടിച്ച പ്രതിഭയാണ്‌. 1950ൽ ഗുവാഹത്തിയിലാണ്‌ ജനനം. 1958ൽ ലാഹോറിലേക്ക്‌ കുടിയേറി. പ്രശസ്‌തമായ നിരവധി ഗസലുകൾ പാടി. 2006ൽ പാകിസ്ഥാന്റെ വാനമ്പാടി എന്ന പദവി നൽകി ആദരിച്ചു. Read on deshabhimani.com

Related News