ഓരോ 33 മണിക്കൂറിലും 10 ലക്ഷം പേർ 
വീതം അതിദരിദ്രരാകുന്നു : ഓക്സ്‌ഫാം റിപ്പോർട്ട്‌



ഓക്സ്‌ഫഡ്‌ അവശ്യവസ്തുക്കളുടെയടക്കം വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ലോകത്ത്‌ ഈ വർഷം 26 കോടിയിലധികം പേർ അതിദാരിദ്ര്യത്തിലാകുമെന്ന്‌ ആഗോള സന്നദ്ധസംഘടന ഓക്സ്‌ഫാം ഇന്റർനാഷണൽ. ഓരോ 33 മണിക്കൂറിലും പുതുതായി പത്തുലക്ഷം പേർ വീതം അതിദാരിദ്ര്യത്തിലാകുന്നുവെന്ന്‌ ഓക്സ്‌ഫാം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 2020ൽ 573 പേർ പുതുതായി അതിസമ്പന്നരായി. സാമ്പത്തിക ഉച്ചനീചത്വം മുൻകാലങ്ങളെ അപേക്ഷിച്ച്‌ അതിഭീകരമായെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്. കോവിഡ്‌ പ്രതിസന്ധിയും റഷ്യ–- ഉക്രയ്‌ൻ യുദ്ധത്തെതുടർന്നുള്ള ഭക്ഷ്യപ്രതിസന്ധിയുമാണ്‌ അതിദാരിദ്ര്യം രൂക്ഷമാകാൻ പ്രധാന കാരണങ്ങൾ. സാമ്പത്തിക അസമത്വം കുറയ്ക്കാൻ ധനികർക്കുമേൽ കൂടുതൽ നികുതി ചുമത്തണമെന്നും റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News