25 April Thursday

ഓരോ 33 മണിക്കൂറിലും 10 ലക്ഷം പേർ 
വീതം അതിദരിദ്രരാകുന്നു : ഓക്സ്‌ഫാം റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


ഓക്സ്‌ഫഡ്‌
അവശ്യവസ്തുക്കളുടെയടക്കം വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ലോകത്ത്‌ ഈ വർഷം 26 കോടിയിലധികം പേർ അതിദാരിദ്ര്യത്തിലാകുമെന്ന്‌ ആഗോള സന്നദ്ധസംഘടന ഓക്സ്‌ഫാം ഇന്റർനാഷണൽ. ഓരോ 33 മണിക്കൂറിലും പുതുതായി പത്തുലക്ഷം പേർ വീതം അതിദാരിദ്ര്യത്തിലാകുന്നുവെന്ന്‌ ഓക്സ്‌ഫാം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 2020ൽ 573 പേർ പുതുതായി അതിസമ്പന്നരായി. സാമ്പത്തിക ഉച്ചനീചത്വം മുൻകാലങ്ങളെ അപേക്ഷിച്ച്‌ അതിഭീകരമായെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്.

കോവിഡ്‌ പ്രതിസന്ധിയും റഷ്യ–- ഉക്രയ്‌ൻ യുദ്ധത്തെതുടർന്നുള്ള ഭക്ഷ്യപ്രതിസന്ധിയുമാണ്‌ അതിദാരിദ്ര്യം രൂക്ഷമാകാൻ പ്രധാന കാരണങ്ങൾ. സാമ്പത്തിക അസമത്വം കുറയ്ക്കാൻ ധനികർക്കുമേൽ കൂടുതൽ നികുതി ചുമത്തണമെന്നും റിപ്പോർട്ട്‌ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top