ഒമാന്‍ ജനസംഖ്യയില്‍ വലിയ ഇടിവ്



മനാമ> ഒമാനിലെ ജനസംഖ്യയിൽ വൻ കുറവ്. പത്ത് വർഷത്തിനിടെ ആദ്യമായി ജനസംഖ്യയിൽ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തി. സെപ്തംബർ 12 വരെ ഒമാനിലെ ജനസംഖ്യ 44,11,756 ആണ്. ജനസംഖ്യയുടെ 63 ശതമാനവും ഒമാനികൾ. 37 ശതമാനം പ്രവാസികൾ. പ്രവാസികളിൽ ഏറ്റവും കൂടുതൽ ബംഗ്ലാദേശികളാണ്;- 5,28,682. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാർ;- 4,65,037. 2020 മാർച്ച്മുതൽ 2021 മാർച്ചുവരെ 2,15,000ൽ അധികം പ്രവാസി തൊഴിലാളികൾ ഒമാൻ വിട്ടതാണ് ജനസംഖ്യയിൽ കുറവ് വരാൻ കാരണം. Read on deshabhimani.com

Related News