27 April Saturday

ഒമാന്‍ ജനസംഖ്യയില്‍ വലിയ ഇടിവ്

അനസ് യാസിന്‍Updated: Saturday Sep 18, 2021


മനാമ> ഒമാനിലെ ജനസംഖ്യയിൽ വൻ കുറവ്. പത്ത് വർഷത്തിനിടെ ആദ്യമായി ജനസംഖ്യയിൽ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തി. സെപ്തംബർ 12 വരെ ഒമാനിലെ ജനസംഖ്യ 44,11,756 ആണ്. ജനസംഖ്യയുടെ 63 ശതമാനവും ഒമാനികൾ. 37 ശതമാനം പ്രവാസികൾ.

പ്രവാസികളിൽ ഏറ്റവും കൂടുതൽ ബംഗ്ലാദേശികളാണ്;- 5,28,682. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാർ;- 4,65,037. 2020 മാർച്ച്മുതൽ 2021 മാർച്ചുവരെ 2,15,000ൽ അധികം പ്രവാസി തൊഴിലാളികൾ ഒമാൻ വിട്ടതാണ് ജനസംഖ്യയിൽ കുറവ് വരാൻ കാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top