മുസ്ലിമായതിനാല്‍ യുകെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് നുസ്രത് ​ഗനി

videograbbed image


ലണ്ടന്‍ ബോറിസ് ജോണ്‍സണ്‍ മന്ത്രി സഭയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് മുസ്ലിമായതിനാലാണെന്ന ആരോപണവുമായി ബ്രിട്ടണിലെ മുന്‍ മന്ത്രി നുസ്രത് ​ഗനി. തന്റെ മതവിശ്വാസം സഹപ്രവര്‍ത്തകരെ അസ്വസ്ഥപ്പെടുത്തിയെന്ന് അവര്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ടി അം​ഗമായ നുസ്രത് 2018 ലാണ് ​ഗതാഗതമന്ത്രിയായി സ്ഥാനമേറ്റത്. 2020 ല്‍ പുനഃസംഘടനയില്‍ സ്ഥാനം നഷ്ടപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ആ സമയത്ത് എംപി സ്ഥാനം രാാജിവയ്‌ക്കാന്‍ ഉദ്ദേശിച്ചിരുന്നതായയും അവര്‍ അറിയിച്ചു. നുസ്രത്തിന്റെ ആരോപണങ്ങൾ ഗവൺമെന്റ് ചീഫ് വിപ്‌ മാർക് സ്‌പെൻസർ തള്ളി. ആരോപണം അന്വേഷിക്കണമെന്ന് മന്ത്രി നദിം സവാഹി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News