പൈപ്പ്‌ ലൈൻ ചോർച്ചയ്ക്ക് 
പിന്നിൽ യുഎസ് എന്ന് റഷ്യ



മോസ്‌കോ റഷ്യയിൽനിന്ന്‌ യൂറോപ്പിലേക്ക്‌ പ്രകൃതിവാതകം എത്തിക്കുന്ന നോർഡ്‌ സ്‌ട്രീം പൈപ്പ്‌ ലൈനിലെ ചോർച്ചയ്‌ക്കു പിന്നിൽ അമേരിക്കയുടെ ഇടപെടലെന്ന്‌ റഷ്യൻ വിദേശമന്ത്രി സെർജി ലവ്‌റോവ്‌. റഷ്യൻ ടിവിക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌ വെളിപ്പെടുത്തല്‍. പൈപ്പ്‌ ലൈൻ അട്ടിമറിക്കു പിന്നിൽ ബ്രിട്ടനാണെന്ന ആരോപണവും നേരത്തേ ഉയർന്നിരുന്നു. സെപ്‌തംബറിലാണ്‌ ഡെന്മാർക്കിനു സമീപം ബാൾട്ടിക്‌ കടലിൽക്കൂടി കടന്നുപോകുന്ന രണ്ടാം പൈപ്പ്‌ ലൈനിൽ വലിയ ചോർച്ച കണ്ടെത്തിയത്‌. ഒന്നാം പൈപ്പ്‌ ലൈനിലെ മർദം അപകടകരമാംവിധം താഴ്‌ന്നതായും കണ്ടെത്തി.  ഇതേസമയം, ഉക്രയ്‌ൻ സന്ദർശനത്തിന്റെ ഭാഗമായി കീവിലെത്തിയ യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌ൻ റഷ്യക്കെതിരായ ഏറ്റുമുട്ടലിൽ ഉക്രയ്‌ന്‌ പിന്തുണ പ്രഖ്യാപിച്ചു. Read on deshabhimani.com

Related News