19 April Friday

പൈപ്പ്‌ ലൈൻ ചോർച്ചയ്ക്ക് 
പിന്നിൽ യുഎസ് എന്ന് റഷ്യ

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023


മോസ്‌കോ
റഷ്യയിൽനിന്ന്‌ യൂറോപ്പിലേക്ക്‌ പ്രകൃതിവാതകം എത്തിക്കുന്ന നോർഡ്‌ സ്‌ട്രീം പൈപ്പ്‌ ലൈനിലെ ചോർച്ചയ്‌ക്കു പിന്നിൽ അമേരിക്കയുടെ ഇടപെടലെന്ന്‌ റഷ്യൻ വിദേശമന്ത്രി സെർജി ലവ്‌റോവ്‌. റഷ്യൻ ടിവിക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌ വെളിപ്പെടുത്തല്‍. പൈപ്പ്‌ ലൈൻ അട്ടിമറിക്കു പിന്നിൽ ബ്രിട്ടനാണെന്ന ആരോപണവും നേരത്തേ ഉയർന്നിരുന്നു.
സെപ്‌തംബറിലാണ്‌ ഡെന്മാർക്കിനു സമീപം ബാൾട്ടിക്‌ കടലിൽക്കൂടി കടന്നുപോകുന്ന രണ്ടാം പൈപ്പ്‌ ലൈനിൽ വലിയ ചോർച്ച കണ്ടെത്തിയത്‌. ഒന്നാം പൈപ്പ്‌ ലൈനിലെ മർദം അപകടകരമാംവിധം താഴ്‌ന്നതായും കണ്ടെത്തി. 

ഇതേസമയം, ഉക്രയ്‌ൻ സന്ദർശനത്തിന്റെ ഭാഗമായി കീവിലെത്തിയ യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌ൻ റഷ്യക്കെതിരായ ഏറ്റുമുട്ടലിൽ ഉക്രയ്‌ന്‌ പിന്തുണ പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top