ലോകം സിറിഞ്ച്‌ ക്ഷാമത്തിലേക്ക്‌



നെയ്‌റോബി കോവിഡിനെ തുടർന്ന്‌ ലോകം സിറിഞ്ച്‌ ക്ഷാമത്തിലേക്ക്‌. ഐക്യരാഷ്ട്ര സംഘടനയും ആഫ്രിക്കൻ ആരോഗ്യപ്രവർത്തകരുമാണ്‌ മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നത്‌. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള രാജ്യങ്ങളിൽ 220 കോടി സിറിഞ്ചിന്റെ കുറവ്‌ ഉടൻ ഉണ്ടാകും. കോവിഡ്‌ വാക്‌സിനേഷൻ പുരോഗമിക്കുന്നതിന്‌ അനുസരിച്ച്‌ ക്ഷാമം രൂക്ഷമാകുമെന്നും പറയുന്നു. റുവാൻഡ പോലുള്ള രാജ്യങ്ങളിൽ ക്ഷാമം പ്രകടമാണ്‌. സിറിഞ്ച്‌ ക്ഷാമം കോവിഡ്‌ വാക്‌സിനേഷനെയും കുട്ടികളുടെ വാക്‌സിനേഷനെയും ബാധിക്കാനും സാധ്യതയുണ്ട്‌. Read on deshabhimani.com

Related News