19 April Friday

ലോകം സിറിഞ്ച്‌ ക്ഷാമത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021


നെയ്‌റോബി
കോവിഡിനെ തുടർന്ന്‌ ലോകം സിറിഞ്ച്‌ ക്ഷാമത്തിലേക്ക്‌. ഐക്യരാഷ്ട്ര സംഘടനയും ആഫ്രിക്കൻ ആരോഗ്യപ്രവർത്തകരുമാണ്‌ മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നത്‌. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള രാജ്യങ്ങളിൽ 220 കോടി സിറിഞ്ചിന്റെ കുറവ്‌ ഉടൻ ഉണ്ടാകും. കോവിഡ്‌ വാക്‌സിനേഷൻ പുരോഗമിക്കുന്നതിന്‌ അനുസരിച്ച്‌ ക്ഷാമം രൂക്ഷമാകുമെന്നും പറയുന്നു.

റുവാൻഡ പോലുള്ള രാജ്യങ്ങളിൽ ക്ഷാമം പ്രകടമാണ്‌. സിറിഞ്ച്‌ ക്ഷാമം കോവിഡ്‌ വാക്‌സിനേഷനെയും കുട്ടികളുടെ വാക്‌സിനേഷനെയും ബാധിക്കാനും സാധ്യതയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top