മത്സരമാണ്‌ ആഗ്രഹിക്കുന്നത്‌, 
സംഘർഷമല്ല: ബൈഡൻ



വാഷിങ്‌ടൺ ചൈനയുമായി കടുത്ത മത്സരമാണ്‌ ആഗ്രഹിക്കുന്നതെന്നും സംഘർഷമല്ലെന്നും അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞു. ചൈനയുമായുള്ള മത്സരം നിലവിട്ടുപോകാതെ സൂക്ഷിക്കാൻ അമേരിക്കയ്ക്ക്‌ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ്‌ ഹൗസിൽ ഉന്നത പ്രതിരോധ, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിർണായകമായ പതിറ്റാണ്ടിലൂടെയാണ്‌ അമേരിക്ക കടന്നുപോകുന്നത്‌. ഇന്തോപസഫിക്‌ മേഖലയിൽ സാന്നിധ്യം ശക്തമാക്കാനും ലോകത്തെ ഏറ്റവും വലിയ ശക്തിയാകാനുമാണ്‌ ചൈനയുടെ ശ്രമം. ഇതിനായി സാങ്കേതികരംഗത്തെ മേൽക്കൈ ഉപയോഗിക്കുന്നു’–- ബൈഡൻ പറഞ്ഞു. Read on deshabhimani.com

Related News