25 April Thursday

മത്സരമാണ്‌ ആഗ്രഹിക്കുന്നത്‌, 
സംഘർഷമല്ല: ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 28, 2022


വാഷിങ്‌ടൺ
ചൈനയുമായി കടുത്ത മത്സരമാണ്‌ ആഗ്രഹിക്കുന്നതെന്നും സംഘർഷമല്ലെന്നും അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞു. ചൈനയുമായുള്ള മത്സരം നിലവിട്ടുപോകാതെ സൂക്ഷിക്കാൻ അമേരിക്കയ്ക്ക്‌ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ്‌ ഹൗസിൽ ഉന്നത പ്രതിരോധ, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിർണായകമായ പതിറ്റാണ്ടിലൂടെയാണ്‌ അമേരിക്ക കടന്നുപോകുന്നത്‌. ഇന്തോപസഫിക്‌ മേഖലയിൽ സാന്നിധ്യം ശക്തമാക്കാനും ലോകത്തെ ഏറ്റവും വലിയ ശക്തിയാകാനുമാണ്‌ ചൈനയുടെ ശ്രമം. ഇതിനായി സാങ്കേതികരംഗത്തെ മേൽക്കൈ ഉപയോഗിക്കുന്നു’–- ബൈഡൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top