60 ലക്ഷം കുടുംബം ഇരുട്ടിലെന്ന്‌ 
സെലൻസ്‌കി



കീവ്‌ ഊർജനിലയങ്ങൾക്കുനേരെ നടന്ന റഷ്യൻ ആക്രമണങ്ങളുടെ ഫലമായി ഉക്രയ്‌നിൽ 60 ലക്ഷം കുടുംബം ഇരുട്ടിലാണെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്‌കി. തലസ്ഥാന നഗരമായ കീവ്‌, ലവിവ്‌, ഒഡേസ, നൈപ്രൊപെട്രോവ്‌സ്‌ക്‌ തുടങ്ങിയ വിവിധ പ്രവിശ്യകൾ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടിലാണ്‌. ആശുപത്രികൾ ഉൾപ്പെടെ പ്രവർത്തനത്തിന്‌ ബുദ്ധിമുട്ടുന്നു. റഷ്യയുടെ ആസൂത്രിത ആക്രമണങ്ങളാണ്‌ ദുരിതങ്ങൾക്ക്‌ പിന്നിലെന്നും സെലൻസ്‌കി പറഞ്ഞു. Read on deshabhimani.com

Related News