വാൾമാർട്ടിൽ 
വെടിവയ്‌പ്‌; 7 മരണം



വാഷിങ്‌ടൺ അമേരിക്കയിലെ വെർജീനിയ ചെസാപീക്കിലെ വാൾമാർട്ട് സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്‌പിൽ അക്രമി ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. നാലു പേർക്ക്‌ പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കും. അക്രമി സൂപ്പർമാർക്കറ്റിലെ ജീവനക്കാരനോ മുൻ ജീവനക്കാരനോ ആണെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. Read on deshabhimani.com

Related News