മദീനയിൽ വൻ സ്വർണനിക്ഷേപം



റിയാദ്‌ ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ നഗരമായ മദീനയിൽ വൻ ചെമ്പ്‌, സ്വർണ നിക്ഷേപമെന്ന്‌ സൗദി ജിയോളജിക്കൽ സർവേയുടെ കണ്ടെത്തൽ. മദീനയിലെ ആബ അൽ റഹയിലാണ്‌ സ്വർണ നിക്ഷേപം കണ്ടെത്തിയത്‌. അൽ മാദിഖ്‌ പ്രദേശത്തെ നാലിടത്താണ്‌ ചെമ്പ്‌ നിക്ഷേപം. 53.3 കോടി ഡോളറിന്റെ നിക്ഷേപവും നാലായിരം തൊഴിലവസരവും ഇവിടങ്ങളിൽ സാധ്യമാകുമെന്നാണ്‌ അധികൃതർ കണക്കാക്കുന്നത്‌. സൗദിയില്‍ ഇതുവരെ 5300 ഇടങ്ങളില്‍ ധാതുനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. Read on deshabhimani.com

Related News