അഫ്‌ഗാൻ – പാക്‌ അതിർത്തിയിൽ 
വീണ്ടും സംഘർഷം



ഇസ്ലാമാബാദ്‌ അതിർത്തിയിൽ അഫ്‌ഗാൻ ഭീകരരുടെ ആക്രമണത്തിൽ മൂന്ന്‌ പാക്‌ സൈനികർ കൊല്ലപ്പെട്ടു. വടക്കൻ വസീരിസ്ഥാനിൽ ദേവാഗർ പ്രദേശത്താണ്‌ ആക്രമണം നടന്നത്‌. ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. താലിബാൻ അധികാരത്തിൽ വന്നശേഷം പാക്‌ –- അഫ്‌ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാണ്‌. കഴിഞ്ഞ ദിവസം അഫ്‌ഗാനിലെ ഖോസ്റ്റ്‌, കുനാർ പ്രവിശ്യകളിൽ പാക്‌ വ്യോമാക്രമണത്തിൽ നാൽപ്പതിലധികം പേർ കൊല്ലപ്പെട്ടിരുന്നു.   Read on deshabhimani.com

Related News