ഉക്രെയ്ന്‍ : ആരോപണവുമായി ബ്രിട്ടണ്‍, തള്ളി റഷ്യ



ലണ്ടൻ ഉക്രെയ്ൻ സർക്കാരിനെ പുറത്താക്കി പകരം അനുകൂല ഭരണകൂടം സ്ഥാപിക്കാൻ റഷ്യ ശ്രമിക്കുന്നതായി ബ്രിട്ടൺ. മുൻ ഉക്രെയ്ന്‍ പാര്‍ലമെന്റ്‌അം​ഗം യെവെനി മുറായേവിനെ ഇതിനായി പരിഗണിക്കുന്നുണ്ടെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍, ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും നല്‍കിയിട്ടില്ല. ആരോപണം റഷ്യ തള്ളി. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ ബ്രിട്ടൺ ഇതിനകം  ഉക്രെയ്നിലേക്ക് അത്യാധുനിക ആയുധങ്ങളുമായി വിദ​ഗ്‌ധ സേനയെ അയച്ചിട്ടുണ്ട്. അമേരിക്ക ആദ്യ ഘട്ടമായി സ്ഫോടകവസ്തുക്കളടക്കം 90 ടണ്‍ ആയുധം കീവിലെത്തിച്ചു. Read on deshabhimani.com

Related News