24 April Wednesday

ഉക്രെയ്ന്‍ : ആരോപണവുമായി ബ്രിട്ടണ്‍, തള്ളി റഷ്യ

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022


ലണ്ടൻ
ഉക്രെയ്ൻ സർക്കാരിനെ പുറത്താക്കി പകരം അനുകൂല ഭരണകൂടം സ്ഥാപിക്കാൻ റഷ്യ ശ്രമിക്കുന്നതായി ബ്രിട്ടൺ. മുൻ ഉക്രെയ്ന്‍ പാര്‍ലമെന്റ്‌അം​ഗം യെവെനി മുറായേവിനെ ഇതിനായി പരിഗണിക്കുന്നുണ്ടെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ ആരോപിച്ചു.

എന്നാല്‍, ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും നല്‍കിയിട്ടില്ല. ആരോപണം റഷ്യ തള്ളി. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ ബ്രിട്ടൺ ഇതിനകം  ഉക്രെയ്നിലേക്ക് അത്യാധുനിക ആയുധങ്ങളുമായി വിദ​ഗ്‌ധ സേനയെ അയച്ചിട്ടുണ്ട്. അമേരിക്ക ആദ്യ ഘട്ടമായി സ്ഫോടകവസ്തുക്കളടക്കം 90 ടണ്‍ ആയുധം കീവിലെത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top