മാനനഷ്ടക്കേസിൽ നെതന്യാഹുവിന്‌ ജയം



ടെൽ അവീവ്‌ ഇസ്രയേൽ മുൻ പ്രധാനമന്ത്രി എഹൂദ്‌ എൽമോർട്ടിനെതിരായ മാനനഷ്ടക്കേസിൽ ബെന്യാമിൻ നെതന്യാഹുവിന്‌ ജയം. നെതന്യാഹുവും കുടുംബവും മാനസികരോഗികളാണെന്ന എഹൂദിന്റെ പരാമർശത്തിനെതിരെയാണ്‌ നിയുക്ത പ്രധാനമന്ത്രി കോടതിയെ സമീപിച്ചത്‌. എഹൂദ്‌ 62,500 ഇസ്രയേലി ഷെകൾസ്‌ (ഏകദേശം 14.76 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. 2006ൽ പ്രധാനമന്ത്രിയായ എഹൂദ്‌ അഴിമതി ആരോപണത്തെ തുടർന്ന്‌ 2009ൽ രാജിവച്ചിരുന്നു. തുടർന്ന്‌ നെതന്യാഹു അധികാരമേറ്റതോടെ ഇരുവരും തമ്മിലുള്ള ശത്രുത വർധിച്ചു. കഴിഞ്ഞ ഏപ്രിലിലാണ്‌ ടെലിവിഷൻ അഭിമുഖത്തിനിടെ എഹൂദ്‌ വിവാദ പരാമര്‍ശം നടത്തിയത്. Read on deshabhimani.com

Related News