23 April Tuesday

മാനനഷ്ടക്കേസിൽ നെതന്യാഹുവിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022


ടെൽ അവീവ്‌
ഇസ്രയേൽ മുൻ പ്രധാനമന്ത്രി എഹൂദ്‌ എൽമോർട്ടിനെതിരായ മാനനഷ്ടക്കേസിൽ ബെന്യാമിൻ നെതന്യാഹുവിന്‌ ജയം. നെതന്യാഹുവും കുടുംബവും മാനസികരോഗികളാണെന്ന എഹൂദിന്റെ പരാമർശത്തിനെതിരെയാണ്‌ നിയുക്ത പ്രധാനമന്ത്രി കോടതിയെ സമീപിച്ചത്‌. എഹൂദ്‌ 62,500 ഇസ്രയേലി ഷെകൾസ്‌ (ഏകദേശം 14.76 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

2006ൽ പ്രധാനമന്ത്രിയായ എഹൂദ്‌ അഴിമതി ആരോപണത്തെ തുടർന്ന്‌ 2009ൽ രാജിവച്ചിരുന്നു. തുടർന്ന്‌ നെതന്യാഹു അധികാരമേറ്റതോടെ ഇരുവരും തമ്മിലുള്ള ശത്രുത വർധിച്ചു. കഴിഞ്ഞ ഏപ്രിലിലാണ്‌ ടെലിവിഷൻ അഭിമുഖത്തിനിടെ എഹൂദ്‌ വിവാദ പരാമര്‍ശം നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top