കൂട്ടരാജി, ട്വിറ്റർ ഓഫീസുകൾ അടച്ചു ; ഇലോൺ മസ്ക്‌ വിളിച്ച യോഗത്തിൽനിന്ന്‌ 
 ജീവനക്കാർ ഇറങ്ങിപ്പോയി



ന്യൂയോർക്ക്‌ ട്വിറ്ററിൽനിന്ന്‌ രാജിവച്ച്‌ നൂറുകണക്കിന്‌ ജീവനക്കാർ. കമ്പനിയിൽ തുടരുന്നോ അതോ രാജിവയ്ക്കുന്നോയെന്ന്‌ വ്യാഴാഴ്ച വൈകിട്ട്‌ അഞ്ചരയ്‌ക്കകം വ്യക്തമാക്കാൻ ആവശ്യപ്പെട്ട്‌ സിഇഒ ഇലോൺ മസ്ക്‌ കഴിഞ്ഞ ദിവസം ജീവനക്കാർക്ക്‌ ഇ–- മെയിൽ അയച്ചിരുന്നു. തുടർന്നാണ്‌ ജോലി വിടുന്നതായി വലിയൊരു വിഭാഗം ജീവനക്കാരും വ്യക്തമാക്കിയത്‌. അതോടെ ഓഫീസുകൾ അടയ്ക്കുന്നതായും തിങ്കൾവരെ ജീവനക്കാർക്ക്‌ പ്രവേശനം അനുവദിക്കില്ലെന്നും കമ്പനി അറിയിച്ചു. അതേസമയം, സാൻ ഫ്രാൻസിസ്കോ ഓഫീസിൽ നടന്ന യോഗത്തിൽ മസ്ക്‌ സംസാരിച്ചുകൊണ്ടിരിക്കെ ജീവനക്കാർ ഇറങ്ങിപ്പോയതായും റിപ്പോർട്ടുണ്ട്‌. ഒരു വിഭാഗം ജീവനക്കാരോട്‌ കമ്പനിയിൽ തുടരാൻ ആവശ്യപ്പെടാനാണ്‌ യോഗം വിളിച്ചത്‌. Read on deshabhimani.com

Related News