19 April Friday

കൂട്ടരാജി, ട്വിറ്റർ ഓഫീസുകൾ അടച്ചു ; ഇലോൺ മസ്ക്‌ വിളിച്ച യോഗത്തിൽനിന്ന്‌ 
 ജീവനക്കാർ ഇറങ്ങിപ്പോയി

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022


ന്യൂയോർക്ക്‌
ട്വിറ്ററിൽനിന്ന്‌ രാജിവച്ച്‌ നൂറുകണക്കിന്‌ ജീവനക്കാർ. കമ്പനിയിൽ തുടരുന്നോ അതോ രാജിവയ്ക്കുന്നോയെന്ന്‌ വ്യാഴാഴ്ച വൈകിട്ട്‌ അഞ്ചരയ്‌ക്കകം വ്യക്തമാക്കാൻ ആവശ്യപ്പെട്ട്‌ സിഇഒ ഇലോൺ മസ്ക്‌ കഴിഞ്ഞ ദിവസം ജീവനക്കാർക്ക്‌ ഇ–- മെയിൽ അയച്ചിരുന്നു. തുടർന്നാണ്‌ ജോലി വിടുന്നതായി വലിയൊരു വിഭാഗം ജീവനക്കാരും വ്യക്തമാക്കിയത്‌. അതോടെ ഓഫീസുകൾ അടയ്ക്കുന്നതായും തിങ്കൾവരെ ജീവനക്കാർക്ക്‌ പ്രവേശനം അനുവദിക്കില്ലെന്നും കമ്പനി അറിയിച്ചു.

അതേസമയം, സാൻ ഫ്രാൻസിസ്കോ ഓഫീസിൽ നടന്ന യോഗത്തിൽ മസ്ക്‌ സംസാരിച്ചുകൊണ്ടിരിക്കെ ജീവനക്കാർ ഇറങ്ങിപ്പോയതായും റിപ്പോർട്ടുണ്ട്‌. ഒരു വിഭാഗം ജീവനക്കാരോട്‌ കമ്പനിയിൽ തുടരാൻ ആവശ്യപ്പെടാനാണ്‌ യോഗം വിളിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top