കപ്പലിന്റെ ലക്ഷ്യം സമുദ്ര ഗവേഷണം; 
മറ്റ്‌ രാജ്യങ്ങളെ ബാധിക്കില്ല - ചൈന



ബീജിങ് ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്തെത്തിയ കപ്പലിന്റെ ലക്ഷ്യം സമുദ്രഗവേഷണമാണെന്നും കപ്പലിന്റെ യാത്ര മറ്റ്‌ രാജ്യങ്ങളെ ബാധിക്കില്ലെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ പറഞ്ഞു. ഒരു രാജ്യത്തിന്റെയും സുരക്ഷയെയോ സാമ്പത്തിക താൽപ്പര്യങ്ങളെയോ കപ്പലിന്റെ സന്ദർശനം ബാധിക്കില്ല. മൂന്നാമതൊരു കക്ഷി കപ്പൽ സന്ദർശനത്തെ എതിർക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.   ചൊവ്വ രാവിലെയാണ്‌ ചൈനീസ്‌ കപ്പൽ യുവാൻ വാങ് 5 ചൈനീസ്‌ കമ്പനിക്ക്‌ നടത്തിപ്പ്‌ അവകാശമുള്ള ഹംബൻതോട്ട തുറമുഖത്ത്‌ എത്തിയത്‌. Read on deshabhimani.com

Related News