05 July Saturday

കപ്പലിന്റെ ലക്ഷ്യം സമുദ്ര ഗവേഷണം; 
മറ്റ്‌ രാജ്യങ്ങളെ ബാധിക്കില്ല - ചൈന

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


ബീജിങ്
ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്തെത്തിയ കപ്പലിന്റെ ലക്ഷ്യം സമുദ്രഗവേഷണമാണെന്നും കപ്പലിന്റെ യാത്ര മറ്റ്‌ രാജ്യങ്ങളെ ബാധിക്കില്ലെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ പറഞ്ഞു. ഒരു രാജ്യത്തിന്റെയും സുരക്ഷയെയോ സാമ്പത്തിക താൽപ്പര്യങ്ങളെയോ കപ്പലിന്റെ സന്ദർശനം ബാധിക്കില്ല.

മൂന്നാമതൊരു കക്ഷി കപ്പൽ സന്ദർശനത്തെ എതിർക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.   ചൊവ്വ രാവിലെയാണ്‌ ചൈനീസ്‌ കപ്പൽ യുവാൻ വാങ് 5 ചൈനീസ്‌ കമ്പനിക്ക്‌ നടത്തിപ്പ്‌ അവകാശമുള്ള ഹംബൻതോട്ട തുറമുഖത്ത്‌ എത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top