ലെബനനിൽ ഭൂരിപക്ഷം 
നഷ്‌ടപ്പെട്ട്‌ ഹിസ്‌ബുള്ള സഖ്യം



ബെയ്‌റൂട്ട്‌ ലെബനൻ പാർലമെന്റിൽ ഭൂരിപക്ഷം നഷ്‌ടപ്പെട്ട്‌ തീവ്രവാദ ഗ്രൂപ്പായ ഹിസ്‌ബുള്ള സഖ്യം. 128 സീറ്റിൽ 61 സീറ്റാണ്‌ സഖ്യത്തിന്‌ നേടാനായത്‌. 2018ലെ തെരഞ്ഞെടുപ്പിൽ 71 സീറ്റ്‌ നേടി സഖ്യം അധികാരം പിടിച്ചിരുന്നു. ഹിസ്‌ബുള്ള സ്വന്തം സീറ്റുകൾ നിലനിർത്തിയപ്പോൾ ലെബനൻ പ്രസിഡന്റ്‌ മൈക്കൽ ഓണിന്റെ ക്രിസ്‌ത്യൻ ഫ്രീ പാട്രിയോട്രിക്‌ മൂവ്‌മെന്റ് തോൽവി നേരിട്ടു. എതിരാളികളായ ലെബനീസ്‌ ഫോഴ്‌സ്‌ 19 സീറ്റ്‌ നേടി. എന്നാൽ, സഖ്യത്തിന്‌ സീറ്റുകൾ കാര്യമായി കുറയാത്തതിനാൽ അധികാരമാറ്റത്തിന്‌ സാധ്യത കുറവാണെന്നാണ്‌ റിപ്പോർട്ട്‌. Read on deshabhimani.com

Related News