റഷ്യ വിട്ട്‌ മക്‌ഡൊണാൾഡ്‌സ്‌



കീവ്‌ റഷ്യയിൽ വിൽപ്പന അവസാനിപ്പിക്കുകയാണെന്ന്‌ മക്‌ഡൊണാൾഡ്‌സ്‌. ഉക്രയ്‌നിലെ സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ്‌ തീരുമാനം. മുപ്പത്‌ വർഷം മുമ്പാണ്‌ മക്‌ഡൊണാൾഡ്‌സ്‌ റഷ്യയിലെത്തിയത്‌. മാർച്ചിൽ റഷ്യയിലെ 850 വിൽപ്പന കേന്ദ്രം താൽക്കാലികമായി അടച്ചു. റസ്റ്റോറന്റുകൾ തദ്ദേശ വ്യാപാരിക്ക്‌ വിൽക്കുകയാണെന്നും കമ്പനി അറിയിച്ചു.  റഷ്യയിൽ വ്യാപാരം അവസാനിപ്പിക്കുകയാണെന്ന്‌ ഫ്രഞ്ച്‌ കാർ നിർമാതാക്കളായ റെനോയും അറിയിച്ചു. Read on deshabhimani.com

Related News