13 July Sunday

റഷ്യ വിട്ട്‌ മക്‌ഡൊണാൾഡ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


കീവ്‌
റഷ്യയിൽ വിൽപ്പന അവസാനിപ്പിക്കുകയാണെന്ന്‌ മക്‌ഡൊണാൾഡ്‌സ്‌. ഉക്രയ്‌നിലെ സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ്‌ തീരുമാനം. മുപ്പത്‌ വർഷം മുമ്പാണ്‌ മക്‌ഡൊണാൾഡ്‌സ്‌ റഷ്യയിലെത്തിയത്‌. മാർച്ചിൽ റഷ്യയിലെ 850 വിൽപ്പന കേന്ദ്രം താൽക്കാലികമായി അടച്ചു.

റസ്റ്റോറന്റുകൾ തദ്ദേശ വ്യാപാരിക്ക്‌ വിൽക്കുകയാണെന്നും കമ്പനി അറിയിച്ചു.  റഷ്യയിൽ വ്യാപാരം അവസാനിപ്പിക്കുകയാണെന്ന്‌ ഫ്രഞ്ച്‌ കാർ നിർമാതാക്കളായ റെനോയും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top