ഉക്രയ്‌ന് കൂടുതൽ 
ആയുധം നല്‍കാന്‍ നാറ്റോ



ബ്രസൽസ്‌ റഷ്യയെ ചെറുക്കാൻ ഉക്രയ്‌ന്‌ കൂടുതൽ യുദ്ധോപകരണങ്ങൾ നൽകുമെന്ന്‌ നാറ്റോ.  നാറ്റോയുടെ ദ്വിദിന യോഗത്തില്‍ സ്വീഡൻ, ഫിൻലാൻഡ്‌ എന്നിവയുടെ അംഗത്വ അപേക്ഷകൾക്കൊപ്പം ഉക്രയ്‌ൻ സ്ഥിതിഗതികളും ചർച്ചയായി. ദീർഘദൂര മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള യുദ്ധോപകരണങ്ങൾ തുടർന്നും ഉക്രയ്‌ന്‌ ലഭ്യമാക്കാൻ സഖ്യരാജ്യങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന്‌ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ്‌ സ്‌റ്റോൾട്ടൻബെർഗ്‌ പറഞ്ഞു. സ്വീഡനും ഫിൻലാൻഡും നാറ്റോയുടെ ഭാഗമാകുന്നതിനെ അനുകൂലിച്ച്‌ ഏഴ്‌ അംഗരാജ്യം രംഗത്തെത്തി. ഡച്ച്‌, ഡാനിഷ്‌, ബൽജിയം, പോളണ്ട്‌, പോർച്ചുഗൽ, ലാറ്റ്‌വിയ പ്രധാനമന്ത്രിമാരും റുമേനിയ പ്രസിഡന്റുമാണ്‌ പിന്തുണ പരസ്യമാക്കിയത്‌. Read on deshabhimani.com

Related News