28 March Thursday

ഉക്രയ്‌ന് കൂടുതൽ 
ആയുധം നല്‍കാന്‍ നാറ്റോ

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022


ബ്രസൽസ്‌
റഷ്യയെ ചെറുക്കാൻ ഉക്രയ്‌ന്‌ കൂടുതൽ യുദ്ധോപകരണങ്ങൾ നൽകുമെന്ന്‌ നാറ്റോ.  നാറ്റോയുടെ ദ്വിദിന യോഗത്തില്‍ സ്വീഡൻ, ഫിൻലാൻഡ്‌ എന്നിവയുടെ അംഗത്വ അപേക്ഷകൾക്കൊപ്പം ഉക്രയ്‌ൻ സ്ഥിതിഗതികളും ചർച്ചയായി.

ദീർഘദൂര മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള യുദ്ധോപകരണങ്ങൾ തുടർന്നും ഉക്രയ്‌ന്‌ ലഭ്യമാക്കാൻ സഖ്യരാജ്യങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന്‌ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ്‌ സ്‌റ്റോൾട്ടൻബെർഗ്‌ പറഞ്ഞു. സ്വീഡനും ഫിൻലാൻഡും നാറ്റോയുടെ ഭാഗമാകുന്നതിനെ അനുകൂലിച്ച്‌ ഏഴ്‌ അംഗരാജ്യം രംഗത്തെത്തി. ഡച്ച്‌, ഡാനിഷ്‌, ബൽജിയം, പോളണ്ട്‌, പോർച്ചുഗൽ, ലാറ്റ്‌വിയ പ്രധാനമന്ത്രിമാരും റുമേനിയ പ്രസിഡന്റുമാണ്‌ പിന്തുണ പരസ്യമാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top