ജെ ആൻഡ്‌ ജെ 
വാക്‌സിന്‌ ഇയു അനുമതി



ലണ്ടൻ ജോൺസൺ ആൻഡ്‌ ജോൺസന്റെ വാക്‌സിന്‌ അനുമതി നൽകി യൂറോപ്യൻ യൂണിയൻ. മറ്റു വാക്‌സിനുകളിൽനിന്ന്‌ വ്യത്യസ്തമായി ഒറ്റ ഡോസ്‌ വാക്‌സിനാണിത്‌. രണ്ടുമുതൽ എട്ടു ഡിഗ്രി തണുപ്പിൽ സൂക്ഷിക്കാം. യൂറോപ്യൻ യൂണിയനിൽ ഉപയോഗത്തിനു അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനാണിത്‌. ഫൈസർ ബയോടെക്‌, മൊഡേണ, ആസ്‌ട്രസെനെക്ക വാക്‌സിനുകൾക്കാണ്‌ നേരത്തെ അനുമതി ലഭിച്ചത്‌. അതേസമയം വിതരണത്തിന്‌ ജെ ആൻഡ്‌ ജെ വാക്‌സിൻ എളുപ്പമാണെങ്കിലും മറ്റു വാക്‌സിനുകളുടെ അത്ര ഫലപ്രദമല്ലെന്ന് വിമര്‍ശമുണ്ട്. മറ്റുള്ളവ 95ശതമാനം ഫലപ്രാപ്‌തി വരെ കാണിച്ചപ്പോൾ ജെ ആൻഡ്‌ ജെയുടേത്‌ 66ശതമാനം മാത്രം. Read on deshabhimani.com

Related News