29 March Friday

ജെ ആൻഡ്‌ ജെ 
വാക്‌സിന്‌ ഇയു അനുമതി

വെബ് ഡെസ്‌ക്‌Updated: Saturday Mar 13, 2021


ലണ്ടൻ
ജോൺസൺ ആൻഡ്‌ ജോൺസന്റെ വാക്‌സിന്‌ അനുമതി നൽകി യൂറോപ്യൻ യൂണിയൻ. മറ്റു വാക്‌സിനുകളിൽനിന്ന്‌ വ്യത്യസ്തമായി ഒറ്റ ഡോസ്‌ വാക്‌സിനാണിത്‌. രണ്ടുമുതൽ എട്ടു ഡിഗ്രി തണുപ്പിൽ സൂക്ഷിക്കാം. യൂറോപ്യൻ യൂണിയനിൽ ഉപയോഗത്തിനു അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനാണിത്‌. ഫൈസർ ബയോടെക്‌, മൊഡേണ, ആസ്‌ട്രസെനെക്ക വാക്‌സിനുകൾക്കാണ്‌ നേരത്തെ അനുമതി ലഭിച്ചത്‌.

അതേസമയം വിതരണത്തിന്‌ ജെ ആൻഡ്‌ ജെ വാക്‌സിൻ എളുപ്പമാണെങ്കിലും മറ്റു വാക്‌സിനുകളുടെ അത്ര ഫലപ്രദമല്ലെന്ന് വിമര്‍ശമുണ്ട്. മറ്റുള്ളവ 95ശതമാനം ഫലപ്രാപ്‌തി വരെ കാണിച്ചപ്പോൾ ജെ ആൻഡ്‌ ജെയുടേത്‌ 66ശതമാനം മാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top