അഴിമതി: സൗദിയിൽ 
207 പേർ അറസ്‌റ്റിൽ



ദുബായ്‌ സൗദി അറേബ്യയിൽ അഴിമതിവിരുദ്ധ കമീഷൻ ‘നസാഹ’ 12 മന്ത്രാലയത്തിൽനിന്നായി 207 ഉദ്യോഗസ്ഥരെ അറസ്‌റ്റ്‌ ചെയ്തു. കിരീടാവകാശി മൊഹമ്മദ്‌ ബിൻ സൽമാന്റെ നിർദേശപ്രകാരം നടത്തിയ മിന്നൽ പരിശോധനയിലാണ്‌ അറസ്‌റ്റ്‌. 406 പേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അറസ്‌റ്റിലായവരുടെ പേര്‌ വെളിപ്പെടുത്തിയിട്ടില്ല. ഇതിൽ സൈന്യംമുതൽ പ്രതിരോധ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിൽനിന്നുവരെയുള്ളവർ ഉണ്ടെന്നാണ്‌ റിപ്പോർട്ട്‌. Read on deshabhimani.com

Related News