29 March Friday

അഴിമതി: സൗദിയിൽ 
207 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021


ദുബായ്‌
സൗദി അറേബ്യയിൽ അഴിമതിവിരുദ്ധ കമീഷൻ ‘നസാഹ’ 12 മന്ത്രാലയത്തിൽനിന്നായി 207 ഉദ്യോഗസ്ഥരെ അറസ്‌റ്റ്‌ ചെയ്തു. കിരീടാവകാശി മൊഹമ്മദ്‌ ബിൻ സൽമാന്റെ നിർദേശപ്രകാരം നടത്തിയ മിന്നൽ പരിശോധനയിലാണ്‌ അറസ്‌റ്റ്‌. 406 പേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

അറസ്‌റ്റിലായവരുടെ പേര്‌ വെളിപ്പെടുത്തിയിട്ടില്ല. ഇതിൽ സൈന്യംമുതൽ പ്രതിരോധ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിൽനിന്നുവരെയുള്ളവർ ഉണ്ടെന്നാണ്‌ റിപ്പോർട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top