നിര്‍ബന്ധിത വധശിക്ഷ 
ഒഴിവാക്കാന്‍ മലേഷ്യ



കോലാലംപുര്‍ ചിലകുറ്റങ്ങൾക്ക്  വധശിക്ഷ  നിർബന്ധമാക്കുന്ന രീതി നിർത്തലാക്കുകയാണെന്ന് അറിയിച്ച് മലേഷ്യന്‍ സര്‍ക്കാര്‍ മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നതിനിടക്കം വധശിക്ഷ നിർബന്ധമാക്കിയിട്ടുള്ള കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയിലാണ് ഇളവ് നല്‍കുന്നത്. നിർബന്ധിത വധശിക്ഷ നിർത്തലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നും പകരം മറ്റ് ശിക്ഷാ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ പഠനം നടത്തുമെന്നും നിയമമന്ത്രി വാൻ ജുനൈദി തുവാങ്കു ജാഫർ അറിയിച്ചു. വധശിക്ഷ പൂർണമായും നിർത്തലാക്കുമെന്ന് 2018ല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രാഷ്ട്രീയ എതിരാളികള്‍ കൊന്നവരുടെ കുടുംബങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് തീരുമാനം നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. Read on deshabhimani.com

Related News