19 April Friday

നിര്‍ബന്ധിത വധശിക്ഷ 
ഒഴിവാക്കാന്‍ മലേഷ്യ

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022


കോലാലംപുര്‍
ചിലകുറ്റങ്ങൾക്ക്  വധശിക്ഷ  നിർബന്ധമാക്കുന്ന രീതി നിർത്തലാക്കുകയാണെന്ന് അറിയിച്ച് മലേഷ്യന്‍ സര്‍ക്കാര്‍ മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നതിനിടക്കം വധശിക്ഷ നിർബന്ധമാക്കിയിട്ടുള്ള കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയിലാണ് ഇളവ് നല്‍കുന്നത്.

നിർബന്ധിത വധശിക്ഷ നിർത്തലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നും പകരം മറ്റ് ശിക്ഷാ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ പഠനം നടത്തുമെന്നും നിയമമന്ത്രി വാൻ ജുനൈദി തുവാങ്കു ജാഫർ അറിയിച്ചു. വധശിക്ഷ പൂർണമായും നിർത്തലാക്കുമെന്ന് 2018ല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രാഷ്ട്രീയ എതിരാളികള്‍ കൊന്നവരുടെ കുടുംബങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് തീരുമാനം നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top