ഇന്ത്യയിൽ ന്യൂനപക്ഷ വേട്ടയെന്ന്‌ 
യുഎൻ ഓഫീസിനു മുന്നിൽ പോസ്റ്റർ



ജനീവ ഐക്യരാഷ്‌ട്ര സംഘടനയുടെ ജനീവയിലെ ഓഫീസിനു മുന്നിൽ ഇന്ത്യയിൽ ക്രിസ്‌ത്യാനികൾ ഭരണകൂട ഭീകരതയ്‌ക്ക്‌ ഇരയാകുന്നെന്ന്‌ പോസ്റ്റർ. ഇന്ത്യയിൽ സ്‌ത്രീകളെയും ന്യൂനപക്ഷങ്ങളെയും അടിമകളെപ്പോലെ കണക്കാക്കുന്നു, ബാലവിവാഹങ്ങളിലൂടെ കടുത്ത ബാലാവകാശ ലംഘനങ്ങൾ നടക്കുന്നു, ക്രിസ്‌ത്യൻ പള്ളികൾ അഗ്നിക്കിരയാക്കുന്നു, ന്യൂനപക്ഷങ്ങൾക്കെതിരെ ഭീകരമായ ആക്രമണങ്ങൾ അരങ്ങേറുന്നു തുടങ്ങിയ കുറിപ്പുകളും ചിത്രങ്ങളുമടങ്ങിയ ഒരു ഡസനോളം പോസ്റ്ററുകളാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌. സംഭവത്തെതുടർന്ന്‌, ഡൽഹിയിലെ സ്വിറ്റ്‌സർലൻഡ്‌ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. അധിക്ഷേപകരമായ ഇന്ത്യാവിരുദ്ധ പോസ്റ്ററുകളാണ്‌ പതിച്ചിട്ടുള്ളതെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയുടെ ആശങ്ക ഗൗരവമായി പരിഗണിക്കുമെന്ന്‌ സ്ഥാനപതി അറിയിച്ചു. Read on deshabhimani.com

Related News