26 April Friday

ഇന്ത്യയിൽ ന്യൂനപക്ഷ വേട്ടയെന്ന്‌ 
യുഎൻ ഓഫീസിനു മുന്നിൽ പോസ്റ്റർ

വെബ് ഡെസ്‌ക്‌Updated: Monday Mar 6, 2023


ജനീവ
ഐക്യരാഷ്‌ട്ര സംഘടനയുടെ ജനീവയിലെ ഓഫീസിനു മുന്നിൽ ഇന്ത്യയിൽ ക്രിസ്‌ത്യാനികൾ ഭരണകൂട ഭീകരതയ്‌ക്ക്‌ ഇരയാകുന്നെന്ന്‌ പോസ്റ്റർ. ഇന്ത്യയിൽ സ്‌ത്രീകളെയും ന്യൂനപക്ഷങ്ങളെയും അടിമകളെപ്പോലെ കണക്കാക്കുന്നു, ബാലവിവാഹങ്ങളിലൂടെ കടുത്ത ബാലാവകാശ ലംഘനങ്ങൾ നടക്കുന്നു, ക്രിസ്‌ത്യൻ പള്ളികൾ അഗ്നിക്കിരയാക്കുന്നു, ന്യൂനപക്ഷങ്ങൾക്കെതിരെ ഭീകരമായ ആക്രമണങ്ങൾ അരങ്ങേറുന്നു തുടങ്ങിയ കുറിപ്പുകളും ചിത്രങ്ങളുമടങ്ങിയ ഒരു ഡസനോളം പോസ്റ്ററുകളാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌.

സംഭവത്തെതുടർന്ന്‌, ഡൽഹിയിലെ സ്വിറ്റ്‌സർലൻഡ്‌ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. അധിക്ഷേപകരമായ ഇന്ത്യാവിരുദ്ധ പോസ്റ്ററുകളാണ്‌ പതിച്ചിട്ടുള്ളതെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയുടെ ആശങ്ക ഗൗരവമായി പരിഗണിക്കുമെന്ന്‌ സ്ഥാനപതി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top