ഉക്രയ്‌നിൽ 1.4 കോടി പേര്‍ 
അഭയാര്‍ഥികളായി



ന്യൂയോർക്ക്‌ ഉക്രയ്‌നിലെ സൈനികനടപടി 1.4 കോടി ജനങ്ങളെ സ്വന്തം നാട്ടിൽനിന്ന്‌ പിഴുതെറിഞ്ഞതായി യുഎൻ അഭയാർഥി ഏജൻസി മേധാവി. ലോകമെമ്പാടുമുള്ള അഭയാർഥികളുടെയും കുടിയിറക്കപ്പെട്ടവരുടെയും എണ്ണം 10.3 കോടി വർധിക്കുന്നതിന്‌ ഇത്‌ കാരണമായതായി യുഎൻ അഭയാർഥികാര്യ ഹൈക്കമീഷണർ ഫിലിപ്പോ ഗ്രൻഡി പറഞ്ഞു.  8,50,000 പേർ വർഷത്തിലെ ആദ്യ പകുതിയിൽ ഇത്യോപയിൽ കുടിയിറക്കപ്പെട്ടു. മ്യാൻമറിൽ 5,00,000 പേർ ആദ്യ പകുതിയിൽ കുടിയിറക്കപ്പെട്ടു. 10 ലക്ഷത്തോളം രോഹിൻഗ്യൻ മുസ്ലിങ്ങൾക്ക്‌ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. Read on deshabhimani.com

Related News