26 April Friday

ഉക്രയ്‌നിൽ 1.4 കോടി പേര്‍ 
അഭയാര്‍ഥികളായി

വെബ് ഡെസ്‌ക്‌Updated: Friday Nov 4, 2022


ന്യൂയോർക്ക്‌
ഉക്രയ്‌നിലെ സൈനികനടപടി 1.4 കോടി ജനങ്ങളെ സ്വന്തം നാട്ടിൽനിന്ന്‌ പിഴുതെറിഞ്ഞതായി യുഎൻ അഭയാർഥി ഏജൻസി മേധാവി. ലോകമെമ്പാടുമുള്ള അഭയാർഥികളുടെയും കുടിയിറക്കപ്പെട്ടവരുടെയും എണ്ണം 10.3 കോടി വർധിക്കുന്നതിന്‌ ഇത്‌ കാരണമായതായി യുഎൻ അഭയാർഥികാര്യ ഹൈക്കമീഷണർ ഫിലിപ്പോ ഗ്രൻഡി പറഞ്ഞു.  8,50,000 പേർ വർഷത്തിലെ ആദ്യ പകുതിയിൽ ഇത്യോപയിൽ കുടിയിറക്കപ്പെട്ടു. മ്യാൻമറിൽ 5,00,000 പേർ ആദ്യ പകുതിയിൽ കുടിയിറക്കപ്പെട്ടു. 10 ലക്ഷത്തോളം രോഹിൻഗ്യൻ മുസ്ലിങ്ങൾക്ക്‌ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top