പുതുക്കിയ ഭൂപടം ഇന്ത്യ‌ക്ക്‌ നൽകുമെന്ന്‌ നേപ്പാൾ



കാഠ്മണ്ഡു ഭൂപട തർക്കത്തിൽ ഇന്ത്യ‌ക്കെതിരെ വീണ്ടും പ്രകോപനവുമായി നേപ്പാൾ. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ പരിഷ്കരിച്ച ഭൂപടം ഇന്ത്യ‌ക്കും ഗൂഗിളിനും ഐക്യരാഷ്ട്ര സംഘടനയ്ക്കും അയച്ചുകൊടുക്കുമെന്ന്‌ നേപ്പാൾ. കാലാപാനി, ലിപുലെഖ്, ലിംപിയാദുര എന്നിവയുൾപ്പെടെയുള്ള പുതുക്കിയ ഭൂപടം  യുഎൻ ഏജൻസികൾക്കും ഇന്ത്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിനും ആഗസ്ത്‌ പകുതിയോടെ അയക്കുമെന്ന്‌ മന്ത്രി പത്മ ആര്യാൽ പറഞ്ഞു. പുതിയ ഭൂപടത്തിന്റെ 4,000 പകർപ്പ്‌ ഇംഗ്ലിഷിൽ അച്ചടിച്ച്‌ അന്താരാഷ്ട്ര സമൂഹത്തിനു നൽകാനാണ്‌ നീക്കം. ഇതുവരെ 25,000 പകർപ്പ് അച്ചടിച്ച് നേപ്പാളിൽ‌ വിതരണം ചെയ്തു. Read on deshabhimani.com

Related News