23 April Tuesday

പുതുക്കിയ ഭൂപടം ഇന്ത്യ‌ക്ക്‌ നൽകുമെന്ന്‌ നേപ്പാൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


കാഠ്മണ്ഡു
ഭൂപട തർക്കത്തിൽ ഇന്ത്യ‌ക്കെതിരെ വീണ്ടും പ്രകോപനവുമായി നേപ്പാൾ. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ പരിഷ്കരിച്ച ഭൂപടം ഇന്ത്യ‌ക്കും ഗൂഗിളിനും ഐക്യരാഷ്ട്ര സംഘടനയ്ക്കും അയച്ചുകൊടുക്കുമെന്ന്‌ നേപ്പാൾ.

കാലാപാനി, ലിപുലെഖ്, ലിംപിയാദുര എന്നിവയുൾപ്പെടെയുള്ള പുതുക്കിയ ഭൂപടം  യുഎൻ ഏജൻസികൾക്കും ഇന്ത്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിനും ആഗസ്ത്‌ പകുതിയോടെ അയക്കുമെന്ന്‌ മന്ത്രി പത്മ ആര്യാൽ പറഞ്ഞു.

പുതിയ ഭൂപടത്തിന്റെ 4,000 പകർപ്പ്‌ ഇംഗ്ലിഷിൽ അച്ചടിച്ച്‌ അന്താരാഷ്ട്ര സമൂഹത്തിനു നൽകാനാണ്‌ നീക്കം. ഇതുവരെ 25,000 പകർപ്പ് അച്ചടിച്ച് നേപ്പാളിൽ‌ വിതരണം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top