പലസ്‌തീൻ വനിതയെ 
ഇസ്രയേൽ വെടിവച്ചുകൊന്നു



ജെറുസലേം അഭയാർഥി ക്യാമ്പിന്‌ സമീപം പലസ്‌തീൻ വനിതയെ ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നു. വെസറ്റ്‌ ബാങ്കിലെ ഹെബ്രോണിൽ അൽ അറൂബ്‌ അഭയാർഥി ക്യാമ്പിന്‌ സമീപം ഗഫ്രാൻ വാരസ്‌നയാണ്‌ കൊല്ലപ്പെട്ടത്‌. ബുധനാഴ്‌ച പരിശോധനയ്‌ക്കിടെ ഇസ്രയേൽ പട്ടാളക്കാരൻ ഗഫ്രാനിന്റെ നെഞ്ചിലേക്ക്‌ വെടിവയ്‌ക്കുകയായിരുന്നു. പട്ടാളക്കാരനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചെന്നാണ്‌ വിശദീകരണം. സമീപ ആഴ്‌ചകളിലായി മപ്പത്തഞ്ചിലധികം പലസ്‌തീൻകാരാണ്‌ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. Read on deshabhimani.com

Related News