കോവിഡ്‌ ആഗോള ആരോഗ്യ 
അടിയന്തരാവസ്ഥയായി തുടരും



ഐക്യരാഷ്ട്ര കേന്ദ്രം കോവിഡ്‌ ആഗോള അടിയന്തരാവസ്ഥയായി തുടരുന്നെന്ന്‌ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ്‌ അഥാനം ഗബ്രിയേസിസ്‌. മൂന്നുവർഷം മുമ്പ്‌ ജനുവരി 30നാണ്‌ കോവിഡിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്‌. സമീപഭാവിയിലും കോവിഡ്‌ മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിൽ സ്ഥിരസാന്നിധ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകം കോവിഡിന്റെ നാലാംവർഷത്തേക്ക്‌ കടക്കുമ്പോൾ ഒമിക്രോൺ വ്യാപനം രൂക്ഷമായ ഘട്ടത്തേക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമാസത്തിനിടെ 1.7 ലക്ഷം പേർ കോവിഡിന്‌ ഇരയായി.  വാക്‌സിൻ നൽകി മാത്രമേ മഹാമാരിയെ നിയന്ത്രിക്കാനാകൂവെന്നും ഗബ്രിയേസിസ്‌ പറഞ്ഞു. Read on deshabhimani.com

Related News